ഗുജറാത്തില്‍ നിര്‍മാണത്തിലുള്ള സ്വകാര്യ കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് ഏഴ് മരണം. ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ഇവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്ന് ഉച്ചയോടെ നിര്‍മാണത്തിലുള്ള കമ്പനിയുടെ മതിലാണ് ഇടിഞ്ഞുവീണതെന്ന് മെഹ്സാനയിലെ ജില്ലാ ഡെവലപ്മെന്റ് ഓഫീസര്‍ ഡോ ഹസ്റത്ത് ജാസ്മിന്‍ ദേശീയമാധ്യമത്തോട് പറഞ്ഞു.
ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്‌സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു. വലിയ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ ഭിത്തിയും മതിലിന്റെ ഭാഗവും തൊഴിലാഴികളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.