യു.എസ്.എസ്.ഡി (അണ്‍ സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ബാങ്കിങിനും പേയ്‌മെന്റിനും സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ഏപ്രില്‍ 7 ന് പുറത്തിറക്കിയ ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഒഴിവാക്കി ഉത്തരവിറക്കുകയും പ്രബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്.
യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം വഴി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയില്ലാതെ തന്നെ <േെമൃ>99<വമവെ> കോഡ് ഉപയോഗിച്ച് മൊബൈല്‍ ബാങ്കിങ് നടത്താനാകും. ഇതിനായി ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍, അക്കൗണ്ട് മാറ്റം, അക്കൗണ്ട് ബാലന്‍സ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ ഇതുവഴി നടത്താം. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാല്ലാത്തതുമായ വിഭാഗങ്ങളെയുമാണ് യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം ഉപയോഗിക്കുന്നത്. ഇത് പരിഗണിച്ചാണ് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുള്ളത്.