X

സര്‍വ്വര്‍ തകരാര്‍: റേഷന്‍ വിതരണം വീണ്ടും താറുമാറായി

കോഴിക്കോട്: ഫെബ്രുവരിയിലെ റേഷന്‍ വിതരണം അവസാനിക്കാന്‍ മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണത്തിന് അടിക്കടി തടസ്സം നേരിടുന്നത് പ്രശ്‌നത്തിനിടയാക്കി. റേഷന്‍ കടയില്‍ കാര്‍ഡുടമകള്‍ കൂടുതല്‍ വന്നു തുടങ്ങിയപ്പോള്‍ എല്ലാ മാസത്തേയും പതിവ് തെറ്റിക്കാതെ സര്‍വ്വര്‍ ജാമാവുന്നതായി റേഷന്‍ കടക്കാര്‍ പറയുന്നു. മൂന്ന് ദിവസം തുടര്‍ച്ചായി 11 മണിക്ക് ശേഷം ഒരു ഉപഭോക്താവ് ആറും ഏഴും തവണ ഇ.പോസില്‍ (ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍) കൈവിരല്‍ പതിക്കുമ്പോള്‍ മാത്രമാണ് ബയോമെട്രിക് സംവിധാനം പരാജയപെട്ടു കൊണ്ട് ഒ.ടി.പി.യെങ്കിലും ലഭിക്കുന്നത്.

ഉച്ചവരേയുളള ഒന്നര മണിക്കൂറില്‍ പത്തില്‍ താഴെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് റേഷന്‍ വിതരണം നടത്താന്‍ കഴിഞ്ഞത് എന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഹൈദരാബാദിലെ ആധാര്‍ സര്‍വ്വറാണ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇത്തരത്തിലുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന്നു വേണ്ടി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഹൈദ്രാബാദില്‍ പോയി ബന്ധപെട്ട അധികാരികളും മായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഇത്തരം സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്നു വേണ്ടി ഹെല്‍പ്പ് ഡസ്‌ക്ക് സ്ഥാപിക്കുമെന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും സര്‍വ്വര്‍ തകരാര്‍ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റേഷന്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി റേഷന്‍ വ്യാപാരികള്‍ മുന്‍കൈ എടുത്തു കൊണ്ട് ബന്ധപെട്ടവരേ അറീയിച്ചുവെങ്കിലും അധികൃതര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലത്രെ. ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് പരക്കേ ആവശ്യമുയരുന്നു.

Test User: