X

ഗുരുതര ക്രമക്കേട്; സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കൊല്ലത്ത് ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കട സസ്പെന്‍ഡ് ചെയ്തു. കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കടയാണ് സസ്പെന്‍ഡ് ചെയ്തത്.

കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ കടയ്ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈസ് ഓഫീസര്‍ സുജ ടിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കടയില്‍ 21 ക്വിന്റല്‍ അരിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ 15 ക്വിന്റല്‍ അരിയുടെയും ഇന്നത്തെ പരിശോധനയില്‍ ആറ് ക്വിന്റലും കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കടയില്‍ഡ വ്യപകമായി ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നേരത്തെ നടത്തിയ പരിശോധനയില്‍ പ്രിയന്‍കുമാര്‍ സഹകരിച്ചില്ലെന്നും പരാതിയുണ്ട്.

webdesk11: