X

‘സയനൈഡ് കലര്‍ത്തിയ പ്രസാദം’ നല്‍കി ഇരുപത് മാസത്തിനിടെ പത്ത് പേരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി അറസ്റ്റില്‍

കൂടത്തായി കൊലപാതക പരമ്പരയുടെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പേ ആന്ധ്രാപേദേളില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇരുപത് മാസത്തിനിടെ സയനൈഡ് നല്‍കി പത്ത് പേരെ കൊലപ്പെടുത്തിയെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഏളൂരു പൊലീസാണ് സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തത്. വെല്ലാങ്കി സിംഹാദ്രി എന്ന ശിവ (38 )യാണ് അറസ്റ്റിലായത്. 2018 ഫെബ്രുവരി മുതലാണ് ശിവ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടുമാസത്തില്‍ ഒരാള്‍ എന്നതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി.

മുത്തശ്ശി, സഹോദരഭാര്യ, ശിവയുടെ വീട്ടുടമസ്ഥ, രാജമുന്ദ്രിയിലെ പുരുഷോത്തപട്ടനം ആശ്രമത്തിലെ മതപുരോഹിതന്‍ ശ്രീരാമകൃഷ്ണാനന്ദ തുടങ്ങിയവര്‍ ശിവയുടെ ഇരകളാണ്. പിടിയിലാകുമ്പോള്‍, അടുത്തതായി കൊല്ലാന്‍ പദ്ധതിയിട്ട 20 ഓളം പേരുടെ പട്ടിക ശിവയുടെ പക്കലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമ്പത്ത് ഇരട്ടിയാക്കിത്തരാമെന്നും, നിധി കണ്ടെത്തിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഇത് വിശ്വസിച്ചെത്തുന്നവരോട്, തങ്ങളുടെ പക്കലുള്ള പണവും ആഭരണങ്ങളുമടക്കം എല്ലാം പൂജകള്‍ക്കായി കൊണ്ടുവരാന്‍ ആവശ്യപ്പെടും. ആളൊഴിഞ്ഞ പ്രദേശത്ത് ആഭരണങ്ങളും പണവുമായി എത്തുന്നവര്‍ക്ക് ശിവ സയനൈഡ് കലര്‍ത്തിയ പ്രസാദം നല്‍കുകയായിരുന്നു ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Test User: