യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 6-0ന് പ്രതിയോഗികളെ തകര്‍ത്തെറിഞ്ഞ ഗംഭീര ജയം നേടിയിട്ടും റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിനെതിരെ ഉയരുന്നത് വിമര്‍ശനം. ഗലറ്റാസറക്കെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ താരമായി മാറിയ റോഡ്രിഗോ സില്‍വ ഡി ഗോസ് എന്ന പതെനെട്ടുകാരമെതിരെ നായകന്‍ എടുത്ത ഇറുക്ക് തീരുമാനമാണ് വിമര്‍ശനത്തിന് കാരണം.
്
ഗലറ്റാസറയെ നേരിട് റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത് ആദ്യ ഏഴ് മിനുറ്റില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് നേടിയിരുന്നു. രണ്ട് ഗോളുകലും സ്‌ക്കോര്‍ ചെയ്തത് സാന്റോസില്‍ നിന്നും ടീമിലെത്തിയ ബ്രസീലിയന്‍ സ്‌ട്രൈര്‍ റോഡ്രിഗോ. എന്നാല്‍ പതിമൂന്നാം മിനുറ്റില്‍ ടീമിനും 18 കാരന് ഭാഗ്യവുമായി പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അത് ഏഴ് മിനുറ്റില്‍ തന്നെ രണ്ട് ഗോള്‍ നേട്ടം സ്വന്തമാക്കിയ റോഡ്രിഗോക്ക് നല്‍കാതെ നായകന്‍ തന്നെ കിക്കെടുക്കുകയായിരുന്നു. യുവതാരത്തിന്റെ ഹാട്രിക്കിനായി ഗ്യാലറി ഒന്നടങ്കം ആര്‍ത്തു വിളിക്കുമ്പോഴായിരുന്നു റാമോസിന്റെ ഈ തീരുമാനം.
കിക്കെടുത്ത നായകന്‍ മനോഹരമായ പനേഗ കിക്കിലൂടെ കൂള്‍ ഗോളും നേടിയിട്ടും റാമോസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്.
അതേസമയം ലഭിച്ച പെനാല്‍ട്ടി കിക്ക് നായകന്‍ സെര്‍ജിയോ റാമോസ് എടുത്തപ്പോഴും നിരാശ പ്രകടിപ്പിക്കാത്ത റോഡ്രിഗോ സുന്ദരമായ ഹെഡറിലൂടെ മല്‍സരാവസാനത്തില്‍ ഹാട്രിക് തികച്ചു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും ചെരിയ പ്രായത്തില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമെന് ബഹുമതിയും താരം നേടി. റയലിന്റെ തന്നെ മുന്‍ നായകന്‍ റൗള്‍ ഗോണ്‍സാലസിന്റെ നാമധേയത്തിലാണ് ഏറ്റവും പ്രായം കുറഞ ഹാട്രിക്ക്. മത്സരത്തില്‍ സീനിയര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ സുന്ദരമായ ഗോളുകള്‍ക്ക് പിന്നിലും റോഡ്രിഗോ ഉണ്ടായിരുന്നു.