X
    Categories: Views

ഗോവിന്ദാപുരം കോളനിയിലെ ജാതി വിവേചനം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: പാലക്കാട് മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ദളിത് വിഭാഗത്തില്‍ പെട്ട ചകഌയ സമുദായാംഗങ്ങളെ സാമൂഹ്യപരമായി ഒറ്റപ്പെടുത്തുകയും അയിത്തം പോലുള്ള സാമൂഹ്യ അനാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇന്നലെ പ്രതിപക്ഷ നേതാവ് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കുകയും അവിടുത്തെ ചകഌയ സമുദായാംഗങ്ങള്‍ തങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍അദ്ദേഹത്തോട് വിവരിക്കുകയും ചെയ്തതിന്റെ പശ്ചാലത്തലത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കോളനിയില്‍ നടന്ന മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ചിലര്‍ രാത്രി കോളനിയില്‍ അതിക്രമിച്ചുകയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും ചെയ്തതിന്റെ ഫലമായി ചകഌയ സമുദായാംഗങ്ങള്‍ സമുദായക്കോവിലിനുമുന്നില്‍ ഭയന്നു കഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവര്‍ക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. അതിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

chandrika: