X
    Categories: indiaNews

കാര്‍ഷിക ബില്ല്; നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സെപ്തംബര്‍ 25ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് നടത്തും. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു), ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് യൂണിയന്‍ (എ ഐ എഫ് യു), ഓള്‍ ഇന്ത്യ കിസാന്‍ മഹാസംഘ് (എ ഐ കെ എം) എന്നീ സംഘടനകള്‍ സംയുക്തമായാണ് ബന്ദിന് ആഹ്വാനം നടത്തിയിട്ടുള്ളത്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ദിന് പിന്തുണയുമായി ഓല കാബ് െ്രെഡവേഴ്‌സ് അസോസിയേഷനും ലോറി െ്രെഡവേഴ്‌സ് അസോസിയേഷനും 25ന് സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഹിന്ദ് മസ്ദൂര്‍ സഭ, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ്, ഓള്‍ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ എന്നിവയും ബന്ദിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 

 

Test User: