X
    Categories: indiaNews

സെന്തില്‍ ബാലാജിക്ക് ഇന്ന് ശസ്ത്രക്രിയ

ചെന്നൈ: ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഇന്ന് നടക്കും. അദ്ദേഹം ചികിത്സയിലുള്ള കാവേരി ആശുപത്രിയില്‍ വെച്ച് രാവിലെ ശസ്ത്രക്രിയ നടക്കുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സെന്തിലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഓമന്ദൂരാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെന്തിലിനെ നേരത്തെ കൊറോണറി ആന്‍ജിയോഗ്രാമിന് വിധേയനാക്കിയിരുന്നു.

webdesk11: