X
    Categories: indiaNews

സെന്‍സൊഡൈന് 10 ലക്ഷം പിഴ

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റ് കമ്പനിക്ക് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. ഏഴ് ദിവസത്തിനകം പരസ്യം പിന്‍വലിക്കണം. ‘ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു’, ‘വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ്’ എന്നീ പരസ്യങ്ങള്‍ക്കെതിരെയാണ് നടപടി. വിദേശ ദന്തഡോക്ടര്‍മാരുടെ അംഗീകാരം കാണിക്കുന്ന പരസ്യം നിര്‍ത്താന്‍ അതോറിറ്റി ഫെബ്രുവരി 9ന് ഉത്തരവിട്ടിരുന്നു. ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റായ പരസ്യങ്ങള്‍ക്കെതിരെയാണ് അതോറിറ്റിയുടെ നടപടി.

Test User: