X
    Categories: indiaNews

ഓഹരിവിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു,

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞാഴ്ച ഓഹരിവിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടത്തോടെയാണ് വിപണി ആരംഭിച്ചത്. േ

ബാങ്ക്, ഓട്ടോ ഓഹരികളാണ് മുഖ്യമായി നഷ്ടം നേരിട്ടത്. അതേസമയം ഫാര്‍മ കമ്പനികളും ഇന്‍ഫോസിസും നേട്ടം ഉണ്ടാക്കി. എസ്ബിഐ, ടാറ്റാ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് മുഖ്യമായി നഷ്ടം നേരിട്ട കമ്പനികള്‍.

Test User: