തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളപോലീസിന് ഉപദേഷ്ടാവ് ഇല്ല. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാറുമായി ഏറ്റുമുട്ടലുണ്ടാകില്ല. നല്ല കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹവും അത് തന്നെയാണ്. മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഘാതമാകില്ല. ഡി.വൈ.എസ്.പിമാരെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ഡി.ജി.പിയായി സെന്‍കുമാര്‍ വീണ്ടും അധികാരമേറ്റത്.