X

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍;’തനിക്കെതിരെ നടന്നത് പകപോക്കല്‍’

ന്യൂഡല്‍ഹി: സിപിഎമ്മിനെ ശക്തമായി ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഡിജിപി ആയിരുന്നപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനാലാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ന്നതെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായിരുന്നു തനിക്കെതിരായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സെന്‍കുമാര്‍ പിണറായി സര്‍ക്കാറിനെതിരെയും സിപിഎമ്മിനുമെതിരെ രംഗത്തുവന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, ഷൂക്കൂര്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ താന്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിച്ചിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ താന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതാണ് ഡിജിപി സ്ഥാനത്തു നിന്നു മാറ്റാന്‍ കാരണമായതെന്നും സെന്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. താന്‍ ഡിജിപി ആയിരുന്ന സമയത്ത് കണ്ണൂരില്‍ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നത്. എന്നാല്‍ ഇതിനു ശേഷം അവിടെ ഒമ്പതു കൊലപാതങ്ങള്‍ നടന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം രണ്ടു വര്‍ഷം തികയും മുമ്പ് നിരവധി ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

chandrika: