X

എസ്‍.പി-ബി.എസ്‍.പി സഖ്യം; അതൃപ്തി പരസ്യമാക്കി മുലായം സിംഗ് യാദവ്

ഉത്തര്‍പ്രദേശിലെ എസ്പി- ബിഎസ്പി സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നേതാവ് മുലായം സിംഗ് യാദവ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി മുലായം സിംഗ് യാദവ് രംഗത്തെത്തിയത്.

സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മുലായം കുറ്റുപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ മൂന്ന് തവണ സര്‍ക്കാരുണ്ടാക്കിയതും കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായതെന്നും താന്‍ ഒറ്റക്കാണെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളിലെ 78 സീറ്റുകളില്‍ എസ്പി- ബിഎസ്പി-ആര്‍എല്‍ഡി സഖ്യം മത്സരിക്കാനാണ് ധാരണയായത്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി 38 സീറ്റിലുമാണ് ജനവിധി തേടുക. മൂന്ന് സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കിയേക്കും.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും ധാരണയായി.

chandrika: