ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ് യാദവും സുഹൃത്ത് ഉംറാവുമാണ് കൊല്ലപ്പെട്ടത്. ദിന്‍പുര്‍ മേഖലയിലാണ് സംഭവം. യാദവിന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണമുണ്ടായത്.
ഉംറാവുവിനെ കാറിനുള്ളിലിട്ടും പര്‍വത് സിംഗിനെ സമീപത്തുള്ള കുറ്റക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. വെടിയൊച്ച കേട്ട് ജനങ്ങള്‍ എത്തും മുമ്പെ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ ജില്ലാ സെക്രട്ടറിയാണ് പാര്‍വത് സിംഗ് യാദവ്.