ആലപ്പുഴ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ലാ പ്രസിഡന്റുമായ, ആലപ്പുഴ ആറാട്ടുവഴിയില്‍ താമസിക്കുന്ന, പരേതനായ ഉദ്ദാറത്ത് സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങള്‍ മകന്‍ സയ്യിദ് ഹുസൈന്‍ അല്‍ഹാദി (എസ്.എച്ച് അല്‍ഹാദി 74) അന്തരിച്ചു. ചന്ദ്രിക ദിനപത്രത്തില്‍ കൊച്ചി, ആലപ്പുഴ ജില്ലകളില്‍ ബ്യൂറോ ചീഫ് ആയിരുന്നു. ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, എസ്.ടി.യു ജില്ലാ പ്രസിഡന്റ്, പടിഞ്ഞാറേ ഷാഫി ജുമാ മസ്ജിദ്, ലജ്‌നത്തുല്‍ മുഹമ്മദിയ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: ഓച്ചിറ ക്ലാപ്പന ഈരിക്കല്‍ കുടുംബാംഗം നഫീസ. മക്കള്‍: സുനി അല്‍ഹാദി (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം ദിനപത്രം, കൊച്ചി), ഹുമാം അല്‍ഹാദി (ഡി മീഡിയ, ദുബൈ), സുഹൈല്‍ അല്‍ഹാദി (അല്‍ നാശി ഓട്ടോകെയര്‍, റിയാദ്), ഹുമൈദ അല്‍ഹാദി (അസി. പ്രൊഫസര്‍, എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് കുറ്റിപ്പുറം). മരുമക്കള്‍: എം.കെ.എം ജാഫര്‍ (ന്യൂസ് എഡിറ്റര്‍, മാധ്യമം, തിരുവനന്തപുരം), സജാസ് സത്താര്‍ (ഏരിയ സെയില്‍സ് മാനേജര്‍, എയര്‍ടെല്‍, കോഴിക്കോട്) ജൗഹറ ഹുമാം, നാഷിറ സുഹൈല്‍.