X

സെനഗല്‍ കറുത്ത കുതിരകളാവും

ഖത്തറില്‍ സെനഗല്‍ കറുത്ത കുതിരകളായാല്‍ അല്‍ഭുതപ്പെടാനില്ല. ഗ്രൂപ്പ് എ യില്‍ അവര്‍ കരുത്തരാവും. ആഫ്രിക്കന്‍ ചാമ്പ്യന്മാരായാണ് സെനഗലിന്റെ വരവ്. എല്ലാവരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച ടീം. രണ്ട് മാസം മുമ്പാണ് ശക്തരായ ഈജിപ്തിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അവര്‍ വന്‍കരാ ചാമ്പ്യന്മാരായത്.

അതേ ഈജിപ്തിന് പ്ലേ ഓഫ് ദ്വിപാദത്തിലും വീഴ്ത്തിയത് ഷൂട്ടൗട്ടില്‍ തന്നെ. കെയ്‌റോയില്‍ നടന്ന ആദ്യ പാദത്തില്‍ ഈജിപ്ത് സെല്‍ഫ് ഗോളിന് ജയിച്ചപ്പോള്‍ ഡെക്കറിലെ രണ്ടാം പാദത്തില്‍ ഇതേ പോലെ ഒരു സെല്‍ഫ് ഗോളിന് സെനഗലും ജയിച്ചു. അങ്ങനെ നിര്‍ണായക മല്‍സരം 1-1 ലായി. അധികസമയത്തും മാനേ-സലാഹ് പോരാട്ടത്തില്‍ ഗോള്‍ പിറന്നില്ല. അവസാനം ഷൂട്ടൗട്ട്. അവിടെ ഈജിപപ്ത് നിര്‍ഭാഗ്യവാന്മായി. മാനേയുടെ സെനഗല്‍ സംഘം കരുത്തരായി.

തോല്‍വികളില്ലാതെ മുന്നേറുന്നവരാണ് ബ്രസീല്‍ സംഘം. ലാറ്റിനമേരിക്കയില്‍ പത്ത് ടീമുകളുടെ യോഗ്യതാ മല്‍സരങ്ങളില്‍ ഒന്നില്‍ പോലും അവര്‍ തോറ്റില്ല. പതിനേഴ് മല്‍സരങ്ങള്‍ കളിച്ചു. ഒരു മല്‍സരം ബാക്കി. നെയ്മറും സംഘവും ടിറ്റേക്ക് കീഴില്‍ പ്രകടിപ്പിച്ച കരുത്തിന് തെളിവായി ഫിഫ ലോക റാങ്കിംഗില്‍ അവര്‍ ഒന്നാമത് വരുകയും ചെയ്തു.

ലിയോ മെസി എന്ന ഇതിഹാസത്തിന് കീഴിലാണ് ഒരിക്കല്‍ കൂടി അര്‍ജന്റീന വരുന്നത്. മെസിക്കിത് അഞ്ചാം ലോകകപ്പാണ്. അവസാന രണ്ട് ലോകകപ്പിലും നായകന്‍. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തി. റഷ്യന്‍ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായെങ്കിലും നിലവില്‍ മെസിയും സംഘവും മികച്ച ടീമാണ്. യോഗ്യതാ റൗണ്ടില്‍ തോല്‍വികളില്ല. കോപ്പ അമേരിക്കയില്‍ കിരീട ജേതാക്കളായി.

Test User: