തങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റുള്ളവര്‍ക്ക് താനേ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതിയുടെ അടുത്തിടെ നിരവധി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഇവര്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നം അറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും പങ്കുവെക്കപ്പെട്ടു.
നമ്മള്‍ ആരുടെയെങ്കിലും പ്രൊഫൈല്‍ സന്ദര്‍ശിച്ചാല്‍ ആ അക്കൗണ്ടിലേക്ക് നമ്മള്‍ റിക്വസ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യാതെ തന്നെ ഓട്ടോമാറ്റിക് ഫ്രണ്ട് റിക്വസ്റ്റ് പോവുന്നതായിരുന്നു പ്രശ്‌നം. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് കൂടുതലും പരാതി അറിയിച്ചത്.
ഉപഭോക്താക്കള്‍ പരാതി അറിയിച്ചതോടെ സംഭവം ഫെയ്‌സ്ബുക്ക് പരിശോധിച്ചു. ഫെയ്‌സ്ബുക്കിലുണ്ടായ ഒരു സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്ന് മെറ്റ അറിയിച്ചു. പുതിയ ആപ്പ് അപ്‌ഡേറ്റിലാണ് ബഗ്ഗ് കടന്നുകൂടിയത്. ഉപഭോക്തക്കളോട് കമ്പനി ക്ഷമാപണം നടത്തിയ മെറ്റ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും അറിയിച്ചു.