മണിപ്പുരിലെ മൊറെയില്‍ കുക്കികള്‍ക്ക് നേരെ പൊലീസ് അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മണിപ്പുര്‍ പൊലീസും
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ അംഗങ്ങളുമാണ് അക്രമം അഴിച്ചുവിട്ടത്.സേനാംഗങ്ങള്‍ മെയ്‌തെയ്കളെന്ന് കുക്കികള്‍ പറഞ്ഞു.
മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സ്ത്രീകള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ ഹര്‍ജി നല്‍കി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യം. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഉള്‍പ്പെടെയാവും പരിഗണിക്കുക. ഈ കേസ് സി.ബിഐക്ക് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സത്യവാങ്മൂലം വഴി അറിയിച്ചിട്ടുണ്ട്.
മണിപ്പുരില്‍ സന്ദര്‍ശനം നടത്തിവന്ന ‘ഇന്ത്യ’ മുന്നണിയിലെ എം.പിമാര്‍ കലാപത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലാത്തതിനാല്‍ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. രാവിലെ പ്രതിപക്ഷ നേതൃയോഗം ചേരും. ഉദ്യോഗസ്ഥ നിയമനത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി എന്‍.ഡി.എ എംപിമാരെ പ്രധാനമന്ത്രി കാണും.