തിരുവനന്തപുരം: സംസ്ഥാനത്തു മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു െ്രെകംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കേസെടുത്തത്.
സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ െ്രെകംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
എഡിറ്റ് ചെയ്യാത്ത ടേപ്പാണു വാരിക െ്രെകംബ്രാഞ്ചിനു നല്‍കിയത്. മണിക്കൂറുകള്‍ നീണ്ട അഭിമുഖത്തിനിടെ സ്വകാര്യ സംഭാഷണങ്ങളും റിക്കോര്‍ഡ് ചെയ്തിരുന്നു. ഇതില്‍ ഒരു ഭാഗത്തു കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു സെന്‍കുമാര്‍ സംസാരിക്കുന്നുണ്ട്. അഭിമുഖം തയ്യാറാക്കുന്നതിനിടെ സെന്‍കുമാര്‍ നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണമാണു റിക്കോര്‍ഡായത്. ഈ സംഭാഷണവും വാരിക െ്രെകംബ്രാഞ്ചിനു കൈമാറി.
വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുന്ന തരത്തില്‍ സെന്‍കുമാര്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചു. യൂത്ത് ലീഗ് ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രവൃത്തികള്‍ ഒരാളുടെ ഭാഗത്തു നിന്നുണ്ടായാല്‍ കേസെടുക്കാമെന്നും അതിനുള്ള സാഹചര്യം ഈ കേസില്‍ കാണാന്‍ കഴിയുന്നുവെന്നുമാണു ലഭിച്ച നിയമോപദേശം.