500 രൂപയുടെ നോട്ടുകെട്ടുകളുടെ നടുവിലുരുന്ന് കുടുംബത്തോടൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പൊലീസുകാരന് സ്ഥലംമാറ്റം. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രമേശ് ചന്ദ്ര സഹാനിയെയാണ് സ്ഥലം മാറ്റിയത്.
500 രൂപയുടെ കെട്ടുകള്‍ക്ക് നടുവിലിരുന്നായിരുന്നു ഈ സെല്‍ഫി. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഇയാളെ നിലവില്‍ സ്ഥലം മാറ്റിയിരുക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകള്‍ക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം രമേശ് സെല്‍ഫി എടുത്തത്.