X

സ്വയം നവീകരണമാകട്ടെ നമ്മുടെ ലക്ഷ്യം: സാദിഖലി തങ്ങള്‍

2022 ന്റെ അവസാന താളും മറിയുകയാണ്. പുതു വര്‍ഷവും പുതിയൊരു ദിനവും ഓരോ പുതിയ നിമിഷങ്ങളും പ്രതീക്ഷകളുടേതാണ്. ലഭിക്കുന്ന സമയമത്രയും വിവേകപൂര്‍വം ചെലവഴിക്കാനും സ്വയം നവീകരണത്തിലൂടെ നമ്മുടെ തന്നെ കൂടുതല്‍ മികച്ച ഒരു പതിപ്പിനെ സൃഷ്ടിച്ചെടുക്കാനും നമുക്കാകണം. പുതുവര്‍ഷ പുലരിയില്‍ നന്മകള്‍ നേര്‍ന്ന് പാണക്കാട് സാദിഖലി തങ്ങള്‍.

ജലാലുദ്ദീന്‍ റൂമി പറയുന്നു: ‘ഇന്നലെ ഞാന്‍ ബുദ്ധിമാനായിരുന്നു. അതുകൊണ്ട് എനിക്ക് ഈ ലോകത്തെ മാറ്റിമറിക്കണമായിരുന്നു. ഇന്ന് ഞാന്‍ വിവേകശാലിയാണ്. അതുകൊണ്ട് ഞാന്‍ സ്വയം മാറുന്നു. തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ നമ്മെ കൊണ്ടാവണമെന്നില്ല. സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളും നന്നാവട്ടെ എന്ന് കരുതി കാത്തിരിക്കുന്നതിലും അര്‍ത്ഥമില്ല. എന്നാല്‍ സ്വയം മാറാന്‍ നമുക്കാകും. പ്രതിസന്ധികളെ പ്രാര്‍ത്ഥനകൊണ്ടും പ്രയത്‌നങ്ങള്‍ കൊണ്ടും മറികടക്കാനാകും.

ജീവിച്ചുതീര്‍ത്ത സമയത്തില്‍ വന്നുപോയ അബദ്ധങ്ങളും വീഴ്ചകളും ഓര്‍ത്ത് വിഷമിച്ചിരിക്കാതെ പ്രതീക്ഷയുടെ പുലരിക്കായി നമുക്ക് കാത്തിരിക്കാം. വരും വര്‍ഷങ്ങളും ശുഭദിനങ്ങളുടേതാവട്ടെ… തങ്ങള്‍ ആശംസിച്ചു.

webdesk13: