X

‘ലാബില്‍ നിന്ന് മൊബൈല്‍ പിടിച്ചു, എച്ച്ഒഡിയുടെ ശകാരം, പിന്നാലെ ആത്മഹത്യ’; ശ്രദ്ധയുടെ മരണം, കോളേജിനെതിരെ കുടുംബം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികളും കുടുംബവും. ‘എച്ച്ഒഡി എന്തൊക്കയൊ മകളോട് സംസാരിച്ചിട്ടുണ്ട്, അവളെ ഹരാസ് ചെയ്തിട്ടുണ്ട്, ക്യാബിനില്‍ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് സുഹൃത്തുക്കള്‍ പറഞ്ഞതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കോളേജിലെ ലാബില്‍ മൊബൈല്‍ ഉപയോഗിച്ച് എന്ന കാരണത്താല്‍ കോളേജ് അധികൃതര്‍ വീട്ടില്‍ വിളിച്ച് ശ്രദ്ധയെപ്പറ്റി കുറ്റങ്ങള്‍ പറഞ്ഞെന്ന് സഹപടികള്‍ ആരോപിച്ചു. ഇതോടെ ശ്രദ്ധ മാനസിക സമ്മര്‍ദ്ദത്തിലായി. മരിച്ചാല്‍ മതിയെന്നും ജീവിതം മടുത്തെന്നും ലാബില്‍ വച്ച് പറഞ്ഞതായും സഹപാഠികളുടെ ശബ്ദസന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലാബിലെ ടീച്ചറും വകുപ്പ് മേധാവിയുമാണ് പ്രശ്‌നം വഷളാക്കിയത്. ഹോസ്റ്റല്‍ മുറിയിലെത്തിയ ശ്രദ്ധ ആരോടും ഒന്നും മിണ്ടിയില്ലെന്നും കൂട്ടുകാര്‍ പറഞ്ഞു.

.

 

 

webdesk14: