യുക്രൈന് സര്‍ക്കാരിനെ അട്ടിമറിച്ച് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്കിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ യുക്രൈന് സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. റഷ്യയുടെ സുരക്ഷാ സമിതിയുമായി നടത്തിയ യോഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് പട്ടാള അട്ടിമറി നടത്താന്‍ പറഞ്ഞത്. ശക്തമായി റഷ്യയെ ചെറുക്കാന്‍ സൈന്യത്തോട് സെലന്‍സ്കി പറഞ്ഞതിന് പിന്നാലെയാണ് പുടിന്റെ പ്രസ്താവന. മനുഷ്യ കവചങ്ങളായി നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും ഉപയോഗിക്കാന്‍ യുക്രൈന് തീവ്ര ദേശീയവാദികളെയും നവ നാസികളെയും അനുവദിക്കാന്‍ പാടില്ലെന്ന് യുക്രൈന് സൈന്യത്തോട് അഭ്യര്‍ഥിക്കുന്നു, പുടിന് പറഞ്ഞു.
- 3 years ago
Test User