X

‘ദ് ബോയ്‌സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍’; തിരിച്ചടിക്ക് സെവാഗിന്റെ കയ്യടി

മൈതാനത്ത് എതിരാളികളെ തകര്‍ത്തെറിഞ്ഞ് തോല്‍പിച്ചെത്തുന്ന ടീം നായകന്മാര്‍ സാധാരണ പറയുന്ന ഡയലോഗാണ് ദ് ബോയ്‌സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍ (നമ്മുടെ പിള്ളേര്‍ നന്നായി കളിച്ചു) എന്ന്.

പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ഇന്ത്യ നല്‍കിയ കടുത്ത മറുപടിയെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് വിശേഷിപ്പിച്ചതും അതേ ഡയലോഗ് വെച്ച്.

ട്വിറ്ററിലാണ് സെവാഗ് കുറഞ്ഞ വാക്കുകളില്‍ ഇങ്ങനെ കുറിച്ചത്. ‘ദ് ബോയ്‌സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍’.
ഒരു ലക്ഷത്തിലധികം പേര്‍ ട്വീറ്റ് ലൈക്ക്് ചെയ്തിട്ടുണ്ട്. കാല്‍ ലക്ഷത്തോളം പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

web desk 1: