X

മോദിക്കെതിരെ ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തും: യെച്ചൂരി

 

മോദി സര്‍ക്കാറിനെതിരെ ശക്തമായ ആരോപണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കള്ളത്തരത്തിന്റെയും കൊള്ളയുടേയും സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് സര്‍വനാശം ഉണ്ടാക്കിയവരാണിത്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവയിലാണ് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും യെച്ചൂരി പറഞ്ഞു.

ദേശീയ സഖ്യം വേണമോ എന്നതില്‍ ചര്‍ച്ചകള്‍ തുടരും. എന്നാല്‍ ബി.ജെ.പി വോട്ടുകളില്‍ തന്നെ ഇടിവ് വന്നു. ഉപതരെഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഇന്ത്യ തന്നെ വിശാല സഖ്യമാണ്. ഓരോ സ്ഥലത്തും ഓരോ പാര്‍ട്ടികളാണ്. അവര്‍ക്ക ലഭിക്കുന്ന പിന്തുണയുടെ അര്‍ഥം ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന് എതിരാണെന്നാണ് .ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.

മോദി സര്‍ക്കാറിന്റെ നാലു വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ വിവരിച്ചുള്ള സിപിഎമ്മന്റെ നാലു പുസ്തകങ്ങള്‍ ഡല്‍ഹിയില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു യെച്ചൂരി.

chandrika: