ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. ഏറെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് യെച്ചൂരി മത്സരിക്കില്ലെന്ന് സി.പി.എം അറിയിച്ചത്.
കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതിന് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. കൂടാതെ രണ്ടു തവണയില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന മാനദണ്ഡവും മത്സരിക്കുന്നതിന് തടസ്സമായി. യെച്ചൂരി മത്സരിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്്ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യെച്ചൂരിയല്ലാതെ മറ്റാരെങ്കിലുമാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് തീരുമാനിച്ചിരുന്നത്.
സി.പി.എം- കോണ്‍ഗ്രസ് സഖ്യത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മല്‍സരിച്ചത്. ഇടതുപക്ഷത്തിന് 32എം.എല്‍.എമാരും കോണ്‍ഗ്രസ്സിന് 44ഉം, തൃണമൂലിന് 211എം.എല്‍.എ മാരുമാണ് ബംഗാളിലുള്ളത്.