X

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും നിലനില്‍പ്പിനു യു.ഡി.എഫ് വിജയം അനിവാര്യം: തങ്ങള്‍

മലപ്പുറം: ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മലപ്പുറത്ത് പ്രചാരണാരവം മുഴങ്ങി. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിക്കാന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് വിളിച്ചോതിയ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മലപ്പുറത്തിന്റെ മണ്ണില്‍ പുതിയ മുന്നേറ്റം തീര്‍ത്തു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും നിലനില്‍പ്പിനു യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് തങ്ങള്‍ പറഞ്ഞു. രാജ്യത്തെ കാര്‍ന്നു തിന്നുന്ന ഭീകരാന്തരീക്ഷം സൃഷ്ടിക്കലാണ് ഫാസിസത്തിന്റെ നീക്കം. ഇതിനെതിരെ കരുതലോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്. കേന്ദ്രത്തില്‍ ഫാസിസത്തിന്റേയും കേരളത്തില്‍ സി.പി.എമ്മിന്റേയും ഭരണം സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ നിന്നും മാറ്റം വരണം. സംസ്ഥാനത്ത് സമാധാനാന്തരീക്ഷവും സഹവര്‍ത്തിത്വവും ഐക്യവും നിലനിര്‍ത്തുകയെന്ന നയമാണ് യു.ഡി.എഫ് ഭരണകാലത്ത് പിന്തുടര്‍ന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും തങ്ങള്‍ ആഹ്വാനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.പി. തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, കെ.പി.എ. മജീദ്, എം.പി അബ്ദുസ്സമദ് സമദാനി, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജോണി നെല്ലൂര്‍, അഡ്വ. റാം മോഹന്‍, പി.വി. അബ്ദുല്‍വഹാബ് എം.പി, പി.ടി. തോമസ്, പി.കെ.കെ ബാവ, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, എ.പി. അനില്‍കുമാര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ് കബീര്‍, വി.ടി. ബല്‍റാം, അഡ്വ. എന്‍ ശംസുദ്ദീന്‍, പി. ഉബൈദുല്ല, പ്രഫ. കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം, സി. മമ്മൂട്ടി, അഡ്വ. എം. ഉമര്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല, എം.സി മായീന്‍ ഹാജി, യു.എ ലത്തീഫ്, അബ്ദുറഹിമാന്‍ രണ്ടത്താണി, ആര്യാന്‍ ഷൗക്കത്ത്, യു.സി രാമന്‍, എ.പി ഉണ്ണികൃഷ്ണന്‍, വി.പി മുഹമ്മദ് അരീക്കോട്, അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.പി കുഞ്ഞികണ്ണന്‍, ഉമ്മര്‍ പാണ്ടികശാല, അഷ്‌റഫ് കോക്കൂര്‍, ഇ. മുഹമ്മദ് കുഞ്ഞി, സബാഹ് പുല്‍പറ്റ, ടി.പി അഷ്‌റഫലി, കൃഷ്ണന്‍ കോട്ടുമല, ബിജു ഒ.ജെ, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, സലീം കുരുവമ്പലം, വി. എ കരീം, വീക്ഷണം മുഹമ്മദ് പ്രസംഗിച്ചു.

chandrika: