ന്യൂഡല്‍ഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം മൗലാനാ സയ്യിദ് അഹ്മദ് ബുഖാരി എന്നിവരടക്കം എട്ട് വി.ഐ.പികള്‍ക്ക് നല്‍കിപ്പോന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ തലവനുമായ ലാലു പ്രസാദ് യാദവിന്റെ സുരക്ഷ Z plus കാറ്റഗറിയില്‍ നിന്ന് Z ആക്കിയാണ് കുറച്ചത്. ബ്ലാക്ക് ക്യാറ്റ് കമാന്റോകള്‍ അടങ്ങുന്ന എന്‍.എസ്.ജി സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് വരുന്നതോടെ ലാലുവിന് ഔദ്യോഗിക എന്‍.എസ്.ജി കമാന്റോകള്‍ ബോഡി ഗാര്‍ഡായി ഉണ്ടാവില്ല. ഇതുവരെ എട്ട് കമാന്റോകള്‍ ലാലുവിനൊപ്പമുണ്ടായിരുന്നു. ഈ വര്‍ഷാദ്യം പട്‌ന എയര്‍പോര്‍ട്ടില്‍ ലാലുവിനും ഭാര്യ റാബ്രി ദേവിക്കുമുള്ള പ്രത്യേക സൗകര്യം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
മറ്റൊരു മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ഛിയുടെ സുരക്ഷയും Z plus ല്‍ നിന്ന് Z ആയി കുറച്ചു.
കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ത്ഥിഭായ് ചൗധരി, മുന്‍ ജനതാദള്‍ യുനൈറ്റഡ് തലവന്‍ ശരദ് യാദവ്, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, മുന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജു്, മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സയ്യിദ് നസീം അഹമ്മദ് സൈദി, ഡല്‍ഹിയിലെ ഷാഹി ഇമാനം സയ്യിദ് അഹ്മദ് ബുഖാരി എന്നിവരുടെ സുരക്ഷയിലും ഭേദഗതി വരുത്തി.