ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ പ്രൈവറ്റ് ടാക്‌സിയുടെ ഹയര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് ലണ്ടനിലെ ഗതാഗത വിഭാഗമാായ ലണ്ടന്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്. പൊതു സമൂഹത്തിന്റെ സുരക്ഷ പരിണിച്ചാണ് നടപടിയെന്നാമ് ലണ്ടന്‍ ഗതാഗത വിഭാഗത്തിന്റെ വിശദീകരണം.
ഇതോടെ ജനകീയമായ വാടക കാബ് സേവനം ലണ്ടനിലും നിന്നും പിന്‍വലിച്ചേക്കും. ഡെന്‍മാര്‍ക്ക് പോലോത്ത ചില രാജ്യങ്ങളിലും ഊബര്‍ ടാക്‌സി നിരോധിച്ചിട്ടുണ്ട്. നിലവില്‍ സെപ്റ്റംമ്പര്‍ 30 വരെയാണ് ലൈസന്‍സ് കാലാവധി. എന്നാല്‍ തുടക്കം മുതലേ ഇത്തരം സംരംഭങ്ങളോട് ലണ്ടന്‍ അടഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന് യൂബര്‍ ാക്‌സി പ്രതികരിച്ചു.
3.5 മില്യണിലധികമാണ് ലണ്ടനില്‍ യൂബര്‍ ടാക്‌സിയുടെ ഉപഭോക്താക്കള്‍. 40000 ത്തിലധികം ഡ്രൈവര്‍മാരാണ് യൂബര്‍ ടാക്‌സിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്.
ചില എംപി്മാരാണ് ഈ മാസം ആദ്യത്തില്‍ യൂബര്‍ ടാകിസികള്‍ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്ന് ടി.എഫ്. എല്ലിനോട് പരാതിപ്പെട്ടത്.