കുവൈത്ത് സിറ്റി: കുറ്റവാളികളെ നിരീക്ഷിക്കുന്നചിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വിവധ രാജ്യങ്ങളില്‍ നിന്നുള്ള 11 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അനാശാസ്യക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.