X

അടിത്തറ ഭദ്രമാക്കുക; പടുത്തുയര്‍ത്താന്‍-പ്രൊ: പി.കെ.കെ തങ്ങള്‍

ഭാവിയെക്കുറിച്ച് ആകുലപ്പെടാത്തവര്‍ വിരളമാണ്. വര്‍ത്തമാനം എങ്ങിനെയെന്ന് ചിന്തിക്കുന്നവര്‍ താരതമ്യേന കുറവാണ്, ഭൂതകാലത്തെക്കുറിച്ചോര്‍ക്കുന്നവര്‍ അതിലും കുറവ്. ഇതാണ് മനുഷ്യവൃന്ദത്തിന്റെ പൊതുവായ ചരിത്രം.ഭൂതവുംവര്‍ത്തമാനവും ഭാവിക്കുവേണ്ടി പ്രായോഗികമായി ഉപയേഗപ്പെടുത്തേണ്ടതാണ്അതാണ്ബുദ്ധി.

ഭൂതകാലമെന്നാല്‍ചരിത്രംഎന്ന് പറയാം – വര്‍ത്തമാനം അനുഭവം, ഭാവി പ്രതീക്ഷാപൂര്‍വ്വമായകാത്തിരിപ്പ്, ആ കാത്തിരിപ്പ്‌കേവലം ഒരുസമയംതള്ളിനീക്കലായാല്‍ പോരാ, മറിച്ച് കര്‍ക്കശമായ ഉപാധികളോടെയും തയ്യാറെടുപ്പുകളോടെയുമുള്ള സക്രിയമായനൈരന്തര്യമായിരിക്കണം. എങ്കിലേ ഭാവി ഫലപ്രദമാവൂ-അല്ലാത്തപക്ഷം പ്രതീക്ഷാപൂര്‍വ്വമായ ഭാവിയെന്ന ഭാവന അര്‍ത്ഥശൂന്യമാവും. ഇന്നില്‍ രൂഢമൂലമായി മനക്കരുത്തോടെഉറച്ചുനിന്ന്‌ശോഭനമായ ഭാവികെട്ടിപ്പടുക്കാന്‍ ഭൂതമെന്ന അടിവേരിന്റെ പിന്തുണ അനിവാര്യമാണ്.വളക്കൂറുള്ളമണ്ണിലെ സക്രിയമായവേരോട്ടത്തിനനുസൃതമാണല്ലോ ഫലസിദ്ധി- വെറുതെ നോക്കി നിന്നാല്‍ പൂക്കളുംകായ്കനികളുംവിളയുകയില്ലയെന്ന വസ്തുതആര്‍ക്കാണറിഞ്ഞുകൂടാത്തത്-എന്നിരുന്നാലുംഉദാസീനരല്ലേ അധികപേരും! അതിനാല്‍തലമുറയാകുന്ന വടവൃക്ഷത്തിന്റെഅടിവേരാകുന്ന മാതാവ്, പോഷണ-ഊര്‍ജ്ജ-വളര്‍ച്ചാവികസനങ്ങളുടെ സ്രോതസ്സാവണം-കൂടെ പിതാവും.ഈ ഘട്ടത്തില്‍ നിന്നാണല്ലോകുടുംബം, ദേശം, രാജ്യം, ലോകം എന്ന വ്യവസ്ഥയിലേക്ക് മനുഷ്യന്‍ വളര്‍ന്നുവികസിക്കുന്നത്.മാതാവിന്റെ കൈകുമ്പിളിലും മാറിലുംമടിത്തട്ടിലുമായിട്ടാണല്ലോഉല്‍പത്തിയിലെ ആദ്യഹേതുകങ്ങള്‍-അവിടം നന്നാവണമെങ്കില്‍അതിന് മാതാവിന്റെ മാനസികാവസ്ഥ തദനുസൃതമായിരിക്കണം – അതിനുപറ്റിയഒരു മാനസികാവസ്ഥമാതാവിനുണ്ടാവണമെങ്കില്‍അതൊരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്നതല്ല. മാതാവെന്ന വനിതയുടെവളര്‍ച്ചയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങളായിരിക്കണം-വിഭവങ്ങള്‍ സിദ്ധമല്ലാത്ത ഒരുഉറവി ടത്തില്‍ നിന്നെങ്ങിനെയാണ് ഫലപ്രദമായവളര്‍ച്ച പ്രതീക്ഷിക്കുക? അതിനാല്‍ വിവാഹ (കുടുംബ) ജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ തത്സംബന്ധമായ അടിസ്ഥാന പരിജ്ഞാനം യുവതീ യുവാക്കള്‍ നേടിയിരിക്കണം. മുന്നൊരുക്കങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും ലഭിക്കുന്ന നേട്ടങ്ങള്‍ക്കും ലോട്ടറിയിലൂടെ വരുന്ന നേട്ടത്തിനും ഒരേമൂല്യമല്ലയെന്നത് സുവിദിതമല്ലേ! ബോധപൂര്‍വ്വം, ലക്ഷ്യബോധത്തോടെയാവണം കുടുംബ ജീവിതത്തിലേക്കുള്ള ഓരോകാല്‍വെപ്പും. മാതാവിന് അടിയൊന്നു തെറ്റിയാല്‍ മുന്നോട്ടുള്ള കാല്‍വെപ്പുകളാകെ പിഴയ്ക്കും. അതിന് ആദ്യം ബലിയാടാവുന്നത് സ്വന്തംശിശുവും ഭാവിതലമുറയുമായിരിക്കുമെന്ന തികഞ്ഞ ബോധം മാതാവിനുണ്ടായിരിക്കണം.

മൗനവും ശാന്തവുമായ ഒരുആസ്വാദനരീതി മുന്‍ തലമുറയില്‍ – കുറച്ചൊക്കെ ഇപ്പോഴും – നിലവിലുണ്ടായിരുന്നു. അതായത്‌വെറ്റിലമുറുക്കല്‍ – നാലുംകൂട്ടിമുറുക്കിച്ചുവപ്പിച്ചു നീട്ടിത്തുപ്പുകയെന്നത് മുന്‍ കാലങ്ങളിലെസാര്‍വ്വത്രികമായശീലമായിരുന്നു.അപ്രകാരം പുകവലിയും- ബീഡി, സിഗരറ്റ്, ചുരുട്ട്എന്നിവ. പഴമക്കാര്‍ ഈ മുറുക്കാന്‍ സാധങ്ങളും പുകവലിക്കുള്ളവയുംവീട്ടിലെകൊച്ചുകുട്ടികളെവിട്ടുവാങ്ങിക്കുകയുംഅവരെക്കൊണ്ടുതന്നെ അതെല്ലാംഒരുക്കിചുരുട്ടിവായിലിട്ടുഅഥവാഅവരെക്കൊണ്ടുതന്നെ തീ പിടിപ്പിച്ച് പുകയാക്കി വലിച്ചൂതി ആനന്ദിക്കുകയുംചെയ്യുന്ന രീതി നിലനിന്നിരുന്നു.മുറുക്കി നീട്ടിവലിച്ചുതുപ്പുന്നതിനിടെഅഥവാ പുകവലിച്ചൂതുന്നതിനിടെ മുതിര്‍ന്നവര്‍ കൊച്ചുകുട്ടികളോടു നടത്തുന്ന ഒരുആക്രോശമുണ്ടായിരുന്നു – ‘നീയെങ്ങാനും ഇതുകൈകൊണ്ടുതൊട്ടുപോയിട്ടുണ്ടെങ്കില്‍ നിന്റെചുണ്ടില്‍തീക്കൊള്ളിയെടുത്ത്കുത്തും’എന്ന്. മുതിര്‍ന്നവര്‍ചെയ്ത്‌കൊണ്ടിരിക്കുന്ന പ്രവൃത്തി നല്ലതല്ലെന്നതിലേക്ക്കുട്ടികളെഎത്തിക്കാനും അവരെജിജ്ഞാസുക്കളാക്കിമാറ്റാനും ഇതിലുംമികച്ച എന്തെങ്കിലും നാട്യംആവശ്യമുണ്ടോ-അവിടംതൊട്ട്എന്താണെന്നറിയാന്‍ പാകത്തിലുള്ളഒളിതന്ത്രങ്ങളില്‍കുട്ടികള്‍ ചെന്നെത്തുകയും ക്രമേണഅവര്‍അതില്‍വിജയിച്ച്’കാരണവന്മാരെ’ക്കാള്‍ മുന്‍പന്തിയിലെത്തുകയുംചെയ്യുന്നു.

ആ തുടര്‍ച്ചയുടെ എത്തിനില്പല്ലേ ഇന്നത്തെ സമൂഹത്തെ ഒന്നാകെ ഗ്രസിച്ചുകഴിഞ്ഞ ഒളിലഹരിമരുന്ന് പ്രയോഗങ്ങള്‍ എല്ലാം. ആരാണിവിടെകുറ്റകൃത്യത്തിന്റെയഥാര്‍ത്ഥ കാര്‍മ്മികര്‍? മുതിര്‍ന്നവര്‍ക്കെന്തുമാവാം. കുട്ടികള്‍ക്കൊന്നുമാവരുത് എന്ന പ്രത്യയശാസ്ത്രം പഴയകാലങ്ങളില്‍ചോദ്യംചെയ്യപ്പെടാതെശിരസാവഹിച്ചിരുന്നെങ്കില്‍ പുതുസമൂഹംഅങ്ങിനെയല്ല, അവര്‍എന്തിനെയുംഏതിനെയുംആരെയുംമുഖത്ത് നോക്കിചോദ്യം ചെയ്യാന്‍ ഒരുക്കമാണ്എന്ന സന്ദേശംമുതിര്‍ന്ന തലമുറകാണാതെ പോകരുത്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയുടെ ഫലം മാത്രമാണ് പുതുതലമുറയുടെ നിലവിട്ട എല്ലാശീലങ്ങള്‍ക്കുമുള്ളകാരണം.

മനുഷ്യനിലെജിജ്ഞാസ എന്ന അവസ്ഥഅതിരുകടന്നുചലപ്പോള്‍അത്‌മേഖലവിട്ട് പ്രവര്‍ത്തിക്കാന്‍ അഭിനിവേശംകാണിച്ചേക്കാം. അതുകൊണ്ടാണ് സ്രഷ്ടാവ്‌സൃഷ്ടിപ്പില്‍തന്നെ പറഞ്ഞുവെച്ചത്“മനുഷ്യന്റെ മനസ്സിന് തിന്മയിലേക്ക് (ചീത്തയിലേക്ക്) പ്രേരിതമാവുന്ന ഒരുഅവസ്ഥയുണ്ട്”എന്ന്. ഇവിടെ മനുഷ്യധര്‍മ്മം നന്മയുംതിന്മയുംതിരിച്ചറിയാന്‍ അവതീര്‍ണ്ണമായിട്ടുള്ളമാര്‍ക്ഷങ്ങള്‍ കണ്ടെത്തി നന്മയെസ്വീകരിക്കുകയുംതിന്മയെ നിരാകരിക്കുകയുംചെയ്യുകയെന്നതാണ്.ആ ശരിയായതെരഞ്ഞെടുപ്പിലൂടെയാണ്ഒരുവ്യക്തി നല്ലവനോ ചീത്തയോആയിത്തീരുന്നത്.വസ്തുതകള്‍ അതീവസുതാര്യമായിരിക്കെ തെരഞ്ഞെടുക്കുന്ന വ്യക്തിതന്നെയാണ്അതിലടങ്ങിയിരിക്കുന്ന ലാഭനഷ്ടങ്ങളുടെ ഉത്തരവാദി.

ഐച്ഛികതക്ക്‌വളരെയേറെ പ്രാധാന്യമാണ് മനുഷ്യജീവിതത്തില്‍ നല്‍കപ്പെട്ടിട്ടുള്ളത്.പ്രവാചകനോട് സ്രഷ്ടാവ്‌വളരെസ്ഫുടമായി ഉപദേശിച്ചിരിക്കുന്നത് “വളരെവ്യക്തമായ പ്രബോധനം (നന്മയുംതിന്മയുംസുതാര്യമാക്കിക്കൊടുക്കുക) മാത്രമാണ്താങ്കളുടെചുമതല”-എന്നാണ്. നല്ലതുംചീത്തയുംവ്യക്തമാക്കിക്കൊടുക്കുകയെന്നല്ലാതെഏത്‌സ്വീകരിക്കണമെന്നത് കേള്‍വിയും, കാഴ്ചയും, മനസ്സും, ബുദ്ധിയുമുള്ള മനുഷ്യന്റെചുമതലയാണ്. അതിന്റെ ഭാരംമറ്റൊരാള്‍ചുമക്കേണ്ട ആവശ്യമില്ല.ആ തെരഞ്ഞെടുപ്പ്അതീവ നിര്‍ണ്ണായകമാണെന്ന ഗൗരവബോധം മനുഷ്യനുണ്ടായിരിക്കേണ്ടതാണ്.

നല്ലതുംചീത്തയും തിരിച്ചറിഞ്ഞ്‌തെരഞ്ഞെടുക്കാനുള്ള അവസരം മനുഷ്യന്‍ ഉപയോഗപ്പെടുത്തേണ്ടത് മരണംതൊണ്ടുകുഴിയിലെത്തിവീര്‍പ്പ് മുട്ടുമ്പോഴല്ല, മറിച്ച്‌ബോധവാനായിജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ്. മരണംഉറപ്പായികഴിയുന്ന നിമിഷത്തില്‍ ഇനി ഞാന്‍ വിശ്വസിച്ചു സല്‍ക്കര്‍മ്മിയായിക്കൊള്ളാമെന്ന് പ്രസ്താവിക്കുന്നതില്‍ഒരര്‍ത്ഥവുമില്ല.

Chandrika Web: