തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇന്ന് വൈകീട്ടുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് മന്ത്രി ഇപി ജയരാജന്‍. സെക്രട്ടേറിയറ്റിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈകളുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്ത വിഷയത്തില്‍ പ്രതിപക്ഷം സക്രിയവും സമയോചിതവുമായി ഇടപെട്ടതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
തീപിടുത്തത്തിന്റെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും നേതാക്കള്‍ സംഘടിതമായി കടന്ന് വന്ന് വ്യാപകമായി അക്രമങ്ങള്‍ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കരിദിനം ആചരിക്കും. തീപിടുത്തം ആസൂത്രിതമാണെന്നും സ്വര്‍ണകള്ളക്കടത്തിന്റെ തെളിവു നശിപ്പിക്കലിന്റെ ഭാഗമായാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.