ദക്ഷിണ റയില്‍വേയ്ക്കു അനുവദിച്ച രണ്ടാമത് വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിലേക്ക് യാത്രയായി. ഇന്നലെ രാത്രി ഏകദേശം 8.42 ഓടെയാണ് പാലക്കാട് ഡിവിഷനില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്കാണ് ട്രെയിന്‍ കൈമാറിയത്. ട്രെയിന്‍ ഇന്ന് മംഗളൂരുവിലെത്തും.
എന്നാല്‍, ട്രെയിനിന്റെ റൂട്ടിനെ കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ മാസം ആദ്യവാരത്തോടെ തീരുമാനിക്കുമെന്ന് പറയപ്പെടുന്നു. മംഗളൂരു- തിരുവനന്തപുരം, മംഗളൂരു- എറണാകുളം, മംഗളൂരു- കോയമ്പത്തൂര്‍, മഡ്ഗാവ്(ഗോവ)- എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക.