X

സൂപ്പര്‍ കപ്പ്: രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഒഡീഷ എഫ്.സിയും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍

പെരുന്നാള്‍ ദിവസമായ ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ തുല്യ ശക്തികളായ ഒഡീഷ എഫ്.സിയും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍.

ഗ്രൂപ്പ് ബിയില്‍ നിന്നും തോല്‍വിയറിയാതെയാണ് ഒഡീഷയുടെ വരവ്. രണ്ടു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് സെമി പ്രവേശനം. കരുത്തരായ ഹൈദരാബാദ് എഫ്.സി, ഈസ്റ്റ്ബംഗാള്‍ തുടങ്ങിയ ടീമുകളെയെല്ലാം പിന്നിലാക്കിയാണ് ഒഡീഷ ഇതുവരെ എത്തിയത്. ബ്രസീല്‍ താരം ഡിയാഗോ മൗറീഷ്യോയുടെ കരുത്തിലാണ് ടീം ഇറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ താരം ക്ലിഫോര്‍ഡ് മിറാന്‍ഡയാമ് ആശാന്‍.

കരുത്തരുടെ ഗ്രൂപ്പ് ഡിയില്‍ നിന്നും അവിസ്മരണീയമായ് പ്രകടനം നടത്തിയാണ് നോര്‍ത്ത്ഈസ്റ്റ് സെമിയിലെത്തുന്നത്. മുംബൈ സിറ്റി എഫ്.സി ചെന്നൈയിന്‍ എഫ്.സി തുടങ്ങിയ വമ്പന്‍ ടീമുകളടങ്ങിയ ഗ്രൂപ്പില്‍ ഐ.എസ്.എല്ലില്‍ ഏറ്റവും പിറികിലായ ടീം കുതിച്ചുയരുന്നതാണ് കണ്ടത്. രണ്ടു ജയവും ഒരു തോല്‍വിയുമായി ആറു പോയിന്റായിരുന്നു ടീമിന്റെ സമ്പാദ്യം. എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ മുംബൈക്കും ആറ് പോയിന്റ് ലഭിച്ചിരുന്നെങ്കിലും നോര്‍ത്ത്ഈസ്റ്റിനോട് തോറ്റത് വിനയാവുകയായിരുന്നു. മലയാളി ഗോള്‍കീപ്പര്‍ മിര്‍ഷാദ് മിച്ചുവടക്കം അര ഡസനോളം മലയാളികള്‍ കളിക്കുന്ന ടീമാണ് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്. നായകന്‍ വില്‍മര്‍ ജോര്‍ദാന്‍ ഗില്ലില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. അവസാനം നടന്ന മത്സരത്തില്‍ ചര്‍ച്ചിലിനെതിരെ നാലു ഗോളുകളാണ് ഗില്ല് നേടിയത്.

webdesk14: