തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്‍ സെപ്തംബര്‍ 29ന്. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം.
21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം, 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റണ്‍, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കോവളം മുതല്‍ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസുമുതലുള്ളവര്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും മാരത്തോണില്‍ പങ്കെടുക്കുവാന്‍ കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണില്‍ പങ്കെടുക്കുവാന്‍ വേണ്ടിയുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. വേേു:െ//സീ്മഹമാാമൃമവേീി.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണില്‍ 1500 പേരാണ് പങ്കെടുത്തത്. ഇക്കുറി മൂവായിരത്തോളം താരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുക്കും. യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകര്‍. കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്, കേരള പൊലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. പരിചയസമ്പന്നരായ അത്‌ലറ്റുകള്‍, ഫിറ്റ്‌നസ് പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മരത്തോണില്‍ പങ്കെടുക്കും.
മരത്തോണിനുള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചക്കിലം നിര്‍വഹിച്ചു. ചടങ്ങില്‍ യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്റര്‍ ചെയര്‍മാന്‍ സുമേഷ് ചന്ദ്രന്‍, വൈസ് ചെയര്‍ ശങ്കരി ഉണ്ണിത്താന്‍, അന്താരാഷ്ട്ര കോവളം മാരത്തോണ്‍ റൈസ് ഡയറക്ടര്‍ ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.