ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും. സെപ്റ്റംബര്‍ മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ പതിയെ മറ്റു വാഹനങ്ങളിലേക്ക് വ്യാപിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
കേന്ദ്രമോട്ടോര്‍ വാഹന ചട്ടത്തിലെ 125 വരുത്തിയ മാറ്റപ്രകാരം 2005 നുശേഷം രജിസ്‌ട്രേഷന്‍ നേടിയ വാഹനങ്ങള്‍ക്കെല്ലാം നിബന്ധന ബാധകം ആയതിനാല്‍ ഉപയോഗത്തിലുള്ള ഭൂരിഭാഗം ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണ്ടിവരും.
ബസ്സ്,ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍ സീറ്റിലെ യാത്ര ചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അടക്കം നിയമം ബാധകമാണ്. നിലവില്‍ ഇത്തരം വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാത്തതുകൊണ്ടാണ് ഇത് ഘടിപ്പിക്കാന്‍ സെപ്റ്റംബര്‍ വരെ സമയം അനുവദിച്ചിട്ടുള്ളത്.