X

ബസ്സുകളിലും ഇനി സീറ്റ് ബെല്‍റ്റ് വേണം; ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ

തിരുവനന്തപുരം: ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും സീറ്റ് ബെല്‍റ്റ് ഇടാതിരുന്നലും ഇനി കീശ കീറും. ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥയുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194എ വകുപ്പിലാണ് ഈ വ്യവസ്ഥ. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഇനി 1000 രൂപ പിഴ ഒടുക്കേണ്ടി വരും. സ്‌കൂള്‍ ബസ്സുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ ബസ്സുകള്‍ക്കും പുതിയ നിയമം ബാധകമാണ്.

ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ആര്‍.സി. ബുക്കിന്റെ ഉടമ ആയിരംരൂപ അടക്കണം. ഒരു സീറ്റിന് ബെല്‍റ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെല്‍റ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ.

14 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റോ കുട്ടികള്‍ക്കുള്ള മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലെങ്കിലും ഈ തുക ഒടുക്കണം.

web desk 1: