കേരളത്തില്‍ മഴ കുറവ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 35 ശതമാനം മഴ കുറവ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ 35 ശതമാനത്തോളമാണ് മഴയുടെ കുറവ് കേരളത്തില്‍ ഉള്ളത്.
സാധാരണ ഈ സമയങ്ങളില്‍ കാലാവര്‍ഷത്തിന്റെ വലിയ പങ്ക് മഴ ലഭിക്കേണ്ട സമയമാണിത്. 1301.7 മില്ലിമീറ്ററാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശരാശരി ലഭിക്കേണ്ട മഴ. പക്ഷെ ലഭിച്ചത് 852 മില്ലിമീറ്റര്‍ മാത്രമാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ഇടുക്കി ജില്ലയിലാണ് മഴക്കുറവ് കാര്യമായി ബാധിച്ചത്. 52 ശതമാനത്തോളമാണിത്. തൊട്ടുപിന്നില്‍ വയനാടാണ്.