തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു. ശക്തമായ തിരതള്ളലില്‍ കടൽപ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. 1959-ലാണ് ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം പുനര്‍നിര്‍മ്മിച്ചത്.
പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്തിരുന്നു. 1959ലാണ് പാലം പുർനിർമിച്ചത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു.