X

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍; കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയത് ഭാരമുള്ള വസ്തുവാണെന്നാണ് വിവരം. വേലിയിറക്ക സമയത്ത് വസ്തു പുറത്തെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

സട്രോങ് പോയിന്റ് രണ്ടില്‍ നടത്തിയ തിരിച്ചിലിലാണ് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്. നേരത്തെ സ്ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോണ്‍ടാക്ട് പോയിന്റ് നാലില്‍ പരിശോധന നടത്തിയിരുന്നു. പക്ഷേ പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ ആയിരുന്നില്ല. ലക്ഷ്മണന്റെ കട നിന്നിരുന്നതിന്റെ പുറുകുവശം കേന്ദ്രീകരിച്ചും മണ്ണ് നീക്കി പരിശോധിക്കാനാണ് തീരുമാനം. അതേസമയം കാലാവസ്ഥ പ്രതികൂലമായാല്‍ ദൗത്യം കൂടുതല്‍ വിഷമകരമാകും.

ഇന്നും പ്രദേശത്ത് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടേത് എന്ന് സംശിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം പ്രദേശത്ത് തിരച്ചില്‍ തുടരുമെന്നും അതിന് ആവശ്യമായ പണം നല്‍കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്.

 

webdesk13: