ഇന്റര്‍നെറ്റില്‍ തിരയാന്‍ ഉപയോഗിക്കുന്ന സെര്‍ച്ച് ബ്രൗസറുകള്‍ നമ്മുടെ പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുമായി പൊലീസ്.
പാസ്‌വേഡുകള്‍ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുതെന്ന് പൊലീസ് പറയുന്നു. പലപ്പോഴും ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്‌ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിങ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ആണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്‌സില്‍ സേവ് പാസ്‌വേഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യം.
ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.