X

തിമിംഗലങ്ങൾ കരയ്ക്കടിയുന്നു ; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽസസ്തനികളുടെ വിവരശേഖരണം തുടങ്ങി

തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ഇന്ത്യൻ തീരത്തെ കടൽസസ്തനികളുടെ വിവരശേഖരണം തുടങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് നൂറു ദിവസം നീണ്ടു നിൽക്കുന്ന സമുദ്രഗവേഷണ ദൗത്യം നടക്കുന്നത്. കൊച്ചിയിൽ നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള പ്രദേശത്താണ് സർവേ നടത്തുന്നത്.

വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടൽപശു തുടങ്ങിയ കടൽസസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ മനസ്സിലാക്കാനുമാണ് ലക്ഷ്യമിടുന്നത്.തിമിംഗലങ്ങൾ ചത്ത് കരയ്ക്കടിയുന്നത് കൂടിവരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുക കൂടി ലക്ഷ്യമാണ്.സസ്തനികളുടെ സാന്നിധ്യം ബൈനോകുലർ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധ വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.

പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടർന്നുള്ള കടൽക്ഷോഭങ്ങളും കടൽസസ്തനികളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവിരശേഖരണത്തിലൂടെ വിലയിരുത്താനാകും. സമുദ്രാന്തർഭാഗത്തുണ്ടാകുന്ന ശബ്ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും ബൈ-കാച്ചായി പിടിക്കപ്പെടുന്നതും തിമിംഗലം, ഡോൾഫിൻ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

 

webdesk15: