X

‘ജനസാഗരം’; ടി20 ലോക ജേതാക്കള്‍ മുംബൈ നഗരത്തില്‍

മുംബൈ: ട്വന്റി 20 ലോകകിരീടം നേടിയ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും റോഡ് ഷോ തുടരുന്നു. മറൈന്‍ െ്രെഡവില്‍ നിന്നും ഐതിഹാസികമായ വാങ്കഡെ സ്‌റ്റേഡിയത്തിലേക്കാണ് വിക്ടറി പരേഡ്. തകര്‍ത്ത് പെയ്യുന്ന മഴയെ അവഗണിച്ച് ആഘോഷത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് ആരാധകരാണ് മറൈര്‍ഡ്രൈവിലും വാങ്കഡെ സ്‌റ്റേഡിയത്തിലുമായി തടിച്ചുകൂടിയിട്ടുള്ളത്.

താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാൻ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്രയ്ക്ക് തുടക്കമായത്. ചാമ്പ്യൻസ് 2024 എന്നാണ് ഇന്ത്യൻ ടീം സഞ്ചരിക്കുന്ന ബസിന് നൽകിയിരിക്കുന്ന പേര്. 2007ൽ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീം സഞ്ചരിച്ച ബസിന് വിജയ്രഥ് എന്നായിരുന്നു പേര് നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നവെന്നാണ് മെ​ഗാ റോഡ്ഷോയെ ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ ബാർബഡോസിൽ നിന്നും ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുംബൈയിലേക്ക് പറന്നത്. ഐ.ജി.ഐ എയർപോർട്ടിലും ടീം ഹോട്ടലിലും ഹോട്ടലിലേക്കുള്ള വഴിയിലും കളിക്കാർക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

webdesk14: