X
    Categories: keralaNews

വരാപ്പുഴയില്‍ പൊട്ടിത്തെറി ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

കൊച്ചി: വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കശാലയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഇയാളുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും നില ഗുരുതരമാണ്. ഫെഡ്രീന (30), കെ ജെ മത്തായി (69), എസ്താര്‍ (7), എല്‍സ(5), ഇസബെല്‍ (8), നീരജ് (30), ഉടമ ജാന്‍സണ്‍ (36) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഉഗ്ര സ്‌ഫോടനമുണ്ടായത്. ഏലൂരില്‍ നിന്നുള്ള നാലോളം അഗ്‌നി ശമന സേന എത്തി നന്നേ പാട്‌പെട്ട് തീ അണച്ചു. പടക്കശാല പ്രവര്‍ത്തിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

സമീപത്തെ പതിനഞ്ചോളം വീടുകള്‍ക്ക് ഭാഗീകമായി തകര്‍ന്നു. സമീപത്തെ വൈദ്യൂതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പരിശോധന ദുഷ്‌കരമായിരുന്നു. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ രേണുരാജ് സ്ഥലത്തെത്തി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് അവര്‍ പറഞ്ഞു.

Chandrika Web: