X
    Categories: keralaNews

എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാതെ പൊലീസ്

കൂത്തുപറമ്പ്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാനാവാതെ പൊലീസ് അന്വേഷണം ഇഴയുന്നു. നിരവധി പേരെ ചോദ്യം ചെയ്തുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ചൂണ്ടയിലെ അജ്ജു നിവാസില്‍ അമല്‍ രാജ്, ധന്യ നിവാസില്‍ പ്രിബിന്‍, അഷ്‌ന നിവാസില്‍ ആഷിഖ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികള്‍ക്ക് സഹായം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല.

ചൂണ്ടയിലെ അമല്‍രാജാണ് കോളയാട് സ്വദേശിയില്‍ നിന്ന് കാര്‍ വാടകക്കെടുത്തത്. സലാഹുദ്ദീന്റെ കാറിലിടിച്ച ബൈക്കുകള്‍ അടക്കം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യം നടന്നത് കണ്ണവം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തായതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എളുപ്പമായെന്നാണ് പൊലീസ് പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: