മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ അംഗം ടി ഇസ്മായില്‍ പ്രസിഡണ്ടായി. ബിജെപിയുടെ പുഷ്പവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.
പഞ്ചായത്തില്‍ 24 അംഗങ്ങളില്‍ 13 ബിജെപി, എസ്ഡിപിഐ 10, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സംഭവത്തില്‍ കോണ്‍ഗ്രസ് അംഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എസ്ഡിപിഐ അംഗം ഉംറക്ക് പോയതിനാല്‍ ഹാജര്‍ ആയില്ല. ശേഷം പ്രസിഡണ്ട് സ്ഥാനത്തേക്ക് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഇസ്മായിലും ബിജെപിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. രണ്ടു ബിജെപി അംഗങ്ങള്‍ ഇസ്മായിലിന് വോട്ട് ചെയ്തതോടെ ഇരുവര്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചു തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ഇസ്മായില്‍ വിജയിച്ച പ്രസിഡണ്ടായി.
വനിതാ വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡണ്ട് സ്ഥാനത്തെക്ക് പുഷ്പവതി ഷെട്ടി തെരഞ്ഞെടുക്കപ്പെട്ടു.