X

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ്-എസ്ഡിപിഐ ധാരണ

പത്തനംതിട്ട: എസ്ഡിപിഐ സ്വതന്ത്രയുടെ പിന്തുണയോടെ പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തില്‍ വരും. എസ്ഡിപിഐ പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്‌സണാക്കാന്‍ എല്‍ഡിഎഫില്‍ ധാരണയായി.

പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്. 13 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഫലം വന്നതുമുതല്‍ അനിശ്ചിതത്വമായിരുന്നു ഇവിടെ. എസ്ഡിപിഐയുടെ പിന്തുണയോടെ മത്സരിച്ച ആമിനയുടെയും മറ്റൊരു സ്വതന്ത്ര കൗണ്‍സിലറുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചതോടെയാണ് ഭരണം ഉറപ്പിച്ചത്. മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഒരിടത്തും എസ്ഡിപിഐയുമായി ധാരണ ഉണ്ടാക്കില്ലെന്ന് പറഞ്ഞ എല്‍ഡിഎഫിന്റെ വാദമാണ് ഇതോടെ കള്ളമാണെന്ന് വ്യക്തമായത്.

 

Test User: