ന്യൂഡല്‍ഹി: ചൈനയില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന കോവിഡ് ഉപവകഭേദം ബിഎഫ് ഏഴ് ഇന്ത്യയിലെ ആരോഗ്യരംഗത്ത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കല്ലെന്ന് സെന്റര്‍ ഫോര്‍ സെല്ലുല്ലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി ഡയറക്ടര്‍. കോവിഡിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഇതിനോടകം തന്നെ രോഗ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. ഇത് പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ കരുത്ത് പകരുമെന്ന് ഡയറക്ടര്‍ വിനയ് കെ നന്ദിക്കൂരി പറഞ്ഞു.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പറഞ്ഞു. പുതിയ കോവിഡ് വകഭേദങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷിയുള്ളത് ഒരു ആശങ്കയായി നിലനില്‍ക്കുകയാണ്. ഇത് ഗൗരവമായി കാണണം. വാക്‌സിന്‍ എടുത്തവരെ പോലും രോഗബാധിതരാക്കാന്‍ ഇവയ്ക്ക് കഴിഞ്ഞേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.