X
    Categories: keralaNews

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു.പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ്  പ്രിവന്റീവ് ഓഫീസര്‍ കിണാശേരി നെടുവക്കാട് വേണുകുമാര്‍ (53) കുഴഞ്ഞുവീണ ്മരിച്ചു. എറണാകുളത്ത് നടക്കുന്ന എക്‌സൈസ് കായികമേളയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മരണം.

ഭാര്യ ഷീബ പട്ടാമ്പി കോടതി ജീവനക്കാരിയാണ്. മക്കള്‍: വിദ്യാര്‍ത്ഥികളായ അമൃത, ആര്‍ഷ.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ടോടെ വീട്ടിലെത്തിക്കും. സ്ഥിരം കായികതാരമാണ്. എക്‌സൈസില്‍ ചേരുന്നതിന് മുമ്പും കായികമല്‍സരങ്ങളില്‍ പങ്കെടുക്കാറുണ്ട്.

Chandrika Web: